ഇവിടെയൊന്നുമല്ല, റഷ്യയിലെ മെഷ്ച്ചോവ്സ്കിലാണ് സംഭവം.
ഓള്‍ഗ സെജെക്ക് എന്ന ഇരുപത്തെട്ടുകാരിയുടെ സലൂണിലേക്ക് കഷ്ടകാലത്തിനാണ് വിക്ടര്‍ ജസിന്‍സ്കി എന്ന മുപ്പത്തിരണ്ടുകാരന്‍ അന്ന് മോഷ്ടിക്കാന്‍ കയറിയത്, 2014 ജനുവരിയില്‍. ഉള്ളതൊക്കെ ഇങ്ങോട്ട് എടുത്തോ എന്ന് പറഞ്ഞ് ഓള്‍ഗയുടെ നേരെ തോക്ക് ചൂണ്ടിയ വിക്ടറിന് അറിയില്ലായിരുന്നു ഓള്‍ഗ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് ആണെന്ന്.

ഒരു കിക്ക് കൊണ്ട് ഓള്‍ഗ വിക്ടറിനെ ചവിട്ടി താഴെയിട്ടു. എന്നിട്ട് ബോധം പോയ വിക്ടറിനെ വലിച്ചിഴച്ച് അകത്തെ മുറിയിലേക്ക് കൊണ്ടുപോയി നഗ്നനാക്കി കെട്ടിയിട്ടു. മൂന്നു ദിവസത്തോളം ഓള്‍ഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിക്ടര്‍ പറയുന്നത്, ഓള്‍ഗ പറയുന്നതാകട്ടെ അവനെ ഒരു പാഠം പടിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും. മൂന്നാമത്തെ ദിവസം തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞ വിക്ടറിനെ തുറന്നു വിട്ടപ്പോള്‍ അയാള്‍ നേരെ ചെന്നത് പോലീസിലേക്കാണ്. ഉടനെ തന്നെ പോലീസ് രണ്ടു പേരയും അറസ്റ്റ് ചെയ്തു. വിക്ടറിനെ മോഷണ ശ്രമത്തിനും, ഓള്‍ഗയെ ബന്ദിയാക്കി പീഡിപ്പിച്ചതിനും.
വിശന്നപ്പോള്‍ ഓള്‍ഗ തനിക്ക് തന്നിരുന്നത് വയാഗ്രയായിരുന്നു എന്നാണ് വിക്ടര്‍ പറഞ്ഞത്, പക്ഷെ ഓള്‍ഗ പറഞ്ഞ വാക്കുകളാണ് രസം. 'അവനെ ഒരു പാഠം പഠിപ്പിക്കാനാണ് ഞാന്‍ അങ്ങിനെ ചെയ്തത്, മൂന്നു ദിവസം ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നു എന്നത് ശരിയാണ്, പക്ഷെ അവനെ പട്ടിണിക്കിട്ടിട്ടില്ല. ആ നന്ദികെട്ടവന് ഞാന്‍ ഭക്ഷണം കൊടുത്തു, പുതിയ ജീന്‍സ് വാങ്ങിക്കൊടുത്തു, പോകാന്‍ നേരം അവന് ആയിരം റൂബിള്‍സും കയ്യില്‍ കൊടുത്തു'
ഇനി സുന്ദരിയായ ഓള്‍ഗയുടെ ചിത്രങ്ങള്‍ കണ്ടോളൂ
ഓള്‍ഗ വിക്ടറിനെ ബന്ദിയാക്കി എടുത്ത ചിത്രം |
അറസ്റ്റിന്‍റെ സമയം |
പഴയ വോള്‍ഗയും ഒരു പുതിയ ചിത്രവും |