നിനക്ക് മരിക്കണ്ടേ നസ്രിയാ? നിനക്ക് മരിക്കണ്ടേ അന്‍സിബാ?
തട്ടം
ഇസ്ലാമിന്‍റെ ഭാഗമല്ലേ മോളേ? തട്ടമിട്ടില്ലെങ്കില്‍ നിനക്ക് ഖബറിലും,
പരലോകത്തും അനുഭവിക്കേണ്ടി വരുന്ന ശിക്ഷയെന്താണെന്നറിയുമോ?
എന്തായാലും ഇവരുടെയൊക്കെ ഉപദേശത്തോളം വലിയ ശിക്ഷ വേറെ വരാനില്ലെന്നുറപ്പാ.
ഫേസ്ബുക്കില്‍
ആവശ്യത്തിനു കോമഡി പേജുകളും ഗ്രൂപുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സറിഞ്ഞു
ചിരിക്കണമെങ്കില്‍ മേലെ പറഞ്ഞ തരുണീമണികളുടെ പേജില്‍ കേറി ഏതെങ്കിലുമൊരു
ഫോട്ടോയുടെ കമ്മന്‍റ്സ് നോക്കിയാല്‍ മതി. ഖബറിലെ ശിക്ഷകളും, പരലോകത്തെ
വിശേഷങ്ങളും എന്നു വേണ്ട, ടൂര്‍ ഗൈഡുകള്‍ തോല്‍ക്കുന്ന സ്റ്റൈലില്‍
നരകത്തിന്‍റെ മുക്കും മൂലയും വിവരിച്ചുകൊണ്ടുള്ള വിശധീകരണങ്ങള്‍ കാണാം.
എല്ലാറ്റിനും കാരണം തട്ടമെന്നൊരു സാധനം മാത്രം. തട്ടത്തിന്‍ മറയത്ത്
വന്നിട്ടുപോലും ഇതിത്രേം വലിയൊരു സംഭവമായിരുന്നെന്ന സത്യം ഇതുവരെ
മലയാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.
ആദ്യമായി
ഫേസ്ബുക്കിലെ മതവാദികളുടെ തട്ടമിടാ ഫോബിയ മനസിലാക്കിയത് നസ്രിയയാണ്. അപ്പൊ
ആദ്യത്തെ തട്ടമിടാത്ത മുസ്ലീം നടി നസ്രിയയാണോ എന്നൊന്നും ചോദിച്ചേക്കരുത്,
ഉത്തരം മാത്രമല്ല മൊത്തത്തില്‍ മുട്ടും.
ആ
പേജിലങ്ങനെ ചെറിയതോതില്‍ തട്ടവും, അതിന്‍റെ ഉപദേശങ്ങളും സംഭവങ്ങളുമൊക്കെ
ഇരുണ്ടുകൂടി വന്നപ്പോഴേക്കും നസ്രിയക്കൊരു താങ്ങും തണലുമായി അന്‍സിബ വന്നു.
അതോടുകൂടി ഉപദേശക കമ്മിറ്റി മൊത്തം അങ്ങോട്ട് പോയി. ഇപ്പൊ നസ്രിയയുടെ
പേജില്‍ വല്യ പ്രശ്നങ്ങളൊന്നുമില്ല.
പുതിയ
പേജില്‍ കൊടുമ്പിരികൊണ്ട നീക്കങ്ങള്‍ തുടങ്ങി, എങ്ങിനെയെങ്കിലും അന്‍സിബയെ
തട്ടമിടീച്ച് ഉദ്ധരിക്കാനുള്ള ഒരുമ്പെട്ട നീക്കങ്ങള്‍. ആ കുട്ടിയുടെ
പ്രായം പോലും നോക്കാതെ തലങ്ങും വിലങ്ങുമുള്ള ഡയലോഗുകളായിരുന്നു ആ പേജില്‍
പിന്നീട് മലയാളികള്‍ കണ്ടത്, മൂക്കത്ത് വിരല്‍ വച്ച് തമിഴന്മാരും
ഹിന്ദിക്കാരും മാറി നിന്നു. ഇത്ര വിഷമമുള്ളവര്‍ക്ക് കാണാതിരുന്നൂടെ എന്നൊരു
ചോദ്യം വരുമെങ്കിലും ഒരിക്കലും ചോദിച്ചു പോകരുത്. അന്‍സിബ മറുപടി
പറയാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ, ഇനിയിപ്പോ അന്‍സിബ
മറുപടി പറഞ്ഞാലും എല്ലാരുംകൂടെ വലിച്ചു കീറി ചോര കുടിക്കുമെന്ന മറ്റൊരു
ഭീകര അവസ്ഥ.
അന്‍സിബക്ക് ഭംഗിയില്ലെന്ന വാദവുമായി അപ്പഴും ഒരു വിഭാഗം നസ്രൂ ശരണമെന്നും പറഞ്ഞു നസ്രിയയുടെ പേജില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അന്‍സിബ പ്രശ്നം ഫേസ്ബുക്കില്‍ മൊത്തം സംസാരവിഷയമായി, ചില ഗ്രൂപ്പുകളും ഓണ്‍ലൈന്‍ പത്രങ്ങളും വിഷയമേറ്റെടുത്തതോട് കൂടി അന്‍സിബയുടെ പേജില്‍ ആളുകള്‍ സ്വന്തം നിലപാടിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഫേക്കുകളെയും കൊണ്ടുവന്നു ഫാമിലി ടൂറുകള്‍ നടത്തി പെരുന്നാളും നൊവേനയുമൊക്കെ ശീലമാക്കാന്‍ തുടങ്ങി.
അങ്ങിനെ തട്ടമിടാത്ത ഏതൊരു പെണ്ണിനേയും നോക്കി തമാശരൂപത്തില്‍ "നിനക്ക് മരിക്കണ്ടേ അന്‍സിബാ" എന്ന് ചോദിക്കാന്‍ തോന്നുന്ന നിലയിലെത്തി മലയാളികള്‍.
അന്‍സിബക്ക് ഭംഗിയില്ലെന്ന വാദവുമായി അപ്പഴും ഒരു വിഭാഗം നസ്രൂ ശരണമെന്നും പറഞ്ഞു നസ്രിയയുടെ പേജില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അന്‍സിബ പ്രശ്നം ഫേസ്ബുക്കില്‍ മൊത്തം സംസാരവിഷയമായി, ചില ഗ്രൂപ്പുകളും ഓണ്‍ലൈന്‍ പത്രങ്ങളും വിഷയമേറ്റെടുത്തതോട് കൂടി അന്‍സിബയുടെ പേജില്‍ ആളുകള്‍ സ്വന്തം നിലപാടിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഫേക്കുകളെയും കൊണ്ടുവന്നു ഫാമിലി ടൂറുകള്‍ നടത്തി പെരുന്നാളും നൊവേനയുമൊക്കെ ശീലമാക്കാന്‍ തുടങ്ങി.
അങ്ങിനെ തട്ടമിടാത്ത ഏതൊരു പെണ്ണിനേയും നോക്കി തമാശരൂപത്തില്‍ "നിനക്ക് മരിക്കണ്ടേ അന്‍സിബാ" എന്ന് ചോദിക്കാന്‍ തോന്നുന്ന നിലയിലെത്തി മലയാളികള്‍.
ഇതൊക്കെ
കണ്ടു മടുത്ത 'ബോധമുള്ള' ചില മുസ്ലിം സുഹൃത്തുക്കള്‍
കമ്മന്‍റ്കള്‍ക്കൊക്കെ ചുട്ട മറുപടി അപ്പപ്പോള്‍ കൊടുക്കുന്നുണ്ടായിരുന്നു,
"ഇത്ര ദീന്‍ പറയുന്നവര്‍ക്കെന്താടാ ഇവിടെ കാര്യം?" എന്നതായിരുന്നു
അവരോടുള്ള മെയിന്‍ ചോദ്യം. പിന്നെ ഈ വിശേഷങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്ത
വാര്‍ത്തകളോടുള്ള പ്രതികരണങ്ങളും അത്ര നല്ലതായിരുന്നില്ല. കേരളത്തിലെ
ഭൂരിഭാഗം മുസ്ലീങ്ങളും ഈ ജാതി വിവരമില്ലായ്മയുടെ പിറകേപോയി സ്വയം
നാണംകെടാന്‍ താല്പര്യമില്ലാത്തരാണെന്ന സത്യം അപ്പോഴേക്കും ഉപദേശികള്‍ക്ക്
മനസിലായിയിരുന്നു. പിന്നെയീ വിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചില
സൈറ്റുകള്‍ ഇവരുടെ 'തട്ടം' പ്രയോഗങ്ങളെ നൈജീരിയയിലെ ബോക്കോ ഹറമിനോടൊക്കെ
ഉപമിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് കാര്യം ഒന്നൂടെ വ്യക്തമായി, സീന്‍
കോണ്ട്ര......
അപ്പോഴേക്കും
പുതിയൊരു ഇരകൂടി റിലീസായി, ആസിഫ് അലിയുടെ ഭാര്യ. സന്തോഷത്തോടെ നല്ല
ഐശ്വര്യമുള്ള കേരളീയ ശൈലിയിലുള്ള കുടുംബ ചിത്രമിട്ടതാണ് പാവം ആസിഫ് അലിക്ക്
വിനയായത്. അങ്ങിനെ പുതിയ ഇര ഹിറ്റായതോടെ അന്‍സിബയുടെ പേജ് കാലി.
അവിടേം
പ്രശ്നം തട്ടം തന്നെ. വഴിതെറ്റിപ്പോകുന്ന സ്വസമുദായത്തിലെ കുഞ്ഞാടുകളുടെ
എണ്ണം കൂടുന്നത് കണ്ടപ്പോള്‍ ഉപദേശികള്‍ക്ക് പിന്നെ പിടിച്ച്
നില്‍ക്കാനായില്ല, ആസിഫിന്‍റെ കൂടെ പര്‍ദ്ദയണിഞ്ഞു നില്‍ക്കുന്ന ഭാര്യയുടെ
ഫോട്ടോയില്‍ കണ്‍ഗ്രാജുലേഷന്‍ പറഞ്ഞ് കയ്യടിചിരുന്നവര്‍ ഉടനെ പഴയ ഡയലോഗ്
എഡിറ്റ് ചെയ്ത് ആസിഫിനും കൊടുത്തു ഉപദേശം. ആസിഫിന്‍റെ ഭാര്യ നടിയല്ലാത്തത്
കൊണ്ടും, കല്യാണം കഴിഞ്ഞാല്‍ ഭാര്യയെ മേയ്ക്കാനുള്ള ചുമതല ഭര്‍ത്താവിനായത്
കൊണ്ടും ഡയലോഗ് ഡെഡിക്കേറ്റ് ചെയ്ത് കിട്ടിയത് പാവം ആസിഫിന്. "നിനക്ക്
മരിക്കണ്ടേ ആസിഫേ......."
അങ്ങിനെ
അന്‍സിബാ ഉപദേശക സമിതി മുഴുവനായും അങ്ങോട്ടായതോട് കൂടി, അന്‍സിബയെ
പേടിപ്പിക്കാന്‍ പുറത്തു നിന്നും ഹിന്ദിക്കാര്‍ക്ക് വരേണ്ടി വന്നു, അത്ര
ഭീകരമായ അവസ്ഥ.
സത്യത്തില്‍,
ഈ മതവും അതിന്‍റെ രീതികളുമെന്നൊക്കെ പറയുന്നത് ഓരോരുത്തരുടെയും
വ്യക്തിപരമായ കാര്യങ്ങളല്ലേ? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരാള്‍ തന്‍റെ മതത്തെ
വേണ്ട വിധത്തില്‍ സ്വീകരിക്കുന്നില്ലായെന്ന കാരണം കൊണ്ട് ഒരു
പരിചയവുമില്ലാത്ത വരുന്നവനും പോകുന്നവനുമൊക്കെ അവരെക്കേറി ഉപദേശിക്കാനും
വിമര്‍ശിക്കാനുമുള്ള അവകാശം ഭരണഘടനയില്‍ കൊടുത്തിട്ടുണ്ടോ? ഇസ്ലാമില്‍
പോലും വഴി തെറ്റിയവരെ നേര്‍വഴി കാണിക്കാന്‍ മാത്രമാണ് നബിയും പടച്ചോനും
പറഞ്ഞിട്ടുള്ളത്, ഓരോരുത്തരും തിരഞ്ഞെടുക്കേണ്ട പാത അവര്‍ തന്നെയാണ്
തീരുമാനിക്കേണ്ടത്, അതില്‍ മാര്‍ഗം കാണിക്കാനല്ലാതെ നിര്‍ഭന്ധിച്ചു
നടത്താന്‍ ആരും പറഞ്ഞട്ടില്ല. നിര്‍ഭന്ധിത മതംമാറ്റം പോലും ഇസ്ലാമില്‍
പാപമാണെന്നുള്ളതായാണ് എന്‍റെ അറിവ്, സാധാരണക്കാരനായ എനിക്കിതൊക്കെ
അറിയാമെങ്കില്‍ ഈ ഉപദേശികള്‍ക്ക് ഇതൊക്കെ നേരത്തെ അറിയാമായിരിക്കുമല്ലോ,
പിന്നെയെന്തിനാണാവോ ഇങ്ങനെയുള്ള പ്രഹസനങ്ങളൊക്കെ? ശ്രദ്ധ നേടാനോ, അതോ
മറ്റെന്തെങ്കിലും കാരണം?
ഭാഗ്യം
ഷക്കീലക്കും, മുമൈദ് ഖാനും ഒക്കെ ഫേസ്ബുക്ക് പേജില്ലാത്തത്. ഈ കിടന്നു
രക്തം തിളപ്പിക്കുന്നവര്‍ക്ക് ഷാരൂഖ് ഖാനോട് പോയി ഹിന്ദുവായ ഭാര്യയെ
തട്ടമിടീക്കാന്‍ പറയാന്‍ തോന്നാത്തതെന്താ? ഇത്ര ദീനീ ബോധമുള്ളവര്‍ക്ക്
സിനിമാനടിമാരുടെ പേജിലെന്താ കാര്യം? സിനിമ കാണുന്നതിലൊന്നും തെറ്റില്ലെ?
അല്ല അതൊന്നും അവരോട് ചോദിക്കാന്‍ പാടില്ലല്ലോ! ചോദിച്ചാല്‍ നമുക്ക് ഇസ്ലാം എന്താന്നറിയില്ല, ഇസ്ലാമിനെ നമ്മള്‍ മനസിലാക്കിയിട്ടല്ല ചോദിക്കുന്നത്, നമ്മള്‍ ഇസ്ലാമിനെ എതിര്‍ത്ത് സംസാരിക്കുന്നവരാണ്. അങ്ങിനെ നീണ്ടു പോകും അവരുടെ ആരോപണങ്ങള്‍. ഇസ്ലാമിനെ അത്രെയേറെ സ്നേഹിക്കുന്നവരാണെങ്കില്‍ സിനിമാ നടിമാരെയല്ല, ഇസ്ലാമിന്‍റെ പേര് കളങ്കപ്പെടുത്തുന്ന ബോക്കോ ഹറമും, താലിബാനും പോലുള്ള തീവ്രവാദികളെയാണ് ഉപദേശിച്ച് നന്നാക്കാന്‍ നോക്കേണ്ടത്. അതിനുള്ള ധൈര്യമൊക്കെ ഉണ്ടാകുമോ ആവോ???
അല്ല അതൊന്നും അവരോട് ചോദിക്കാന്‍ പാടില്ലല്ലോ! ചോദിച്ചാല്‍ നമുക്ക് ഇസ്ലാം എന്താന്നറിയില്ല, ഇസ്ലാമിനെ നമ്മള്‍ മനസിലാക്കിയിട്ടല്ല ചോദിക്കുന്നത്, നമ്മള്‍ ഇസ്ലാമിനെ എതിര്‍ത്ത് സംസാരിക്കുന്നവരാണ്. അങ്ങിനെ നീണ്ടു പോകും അവരുടെ ആരോപണങ്ങള്‍. ഇസ്ലാമിനെ അത്രെയേറെ സ്നേഹിക്കുന്നവരാണെങ്കില്‍ സിനിമാ നടിമാരെയല്ല, ഇസ്ലാമിന്‍റെ പേര് കളങ്കപ്പെടുത്തുന്ന ബോക്കോ ഹറമും, താലിബാനും പോലുള്ള തീവ്രവാദികളെയാണ് ഉപദേശിച്ച് നന്നാക്കാന്‍ നോക്കേണ്ടത്. അതിനുള്ള ധൈര്യമൊക്കെ ഉണ്ടാകുമോ ആവോ???
നമ്മളൊക്കെ
മരിച്ചു പരലോകത്ത് ചെല്ലുമ്പോള്‍ പടച്ചോന്‍ ആദ്യം പിടിക്കാന്‍ പോകുന്നത് ഈ
സദാചാരക്കാരെയായിരിക്കും. അന്നവര്‍ പടച്ചോനോട് ചോദിക്കും
"എന്തിനാ
റബ്ബേ നീയെന്നെ ശിക്ഷിക്കുന്നത്? ഇവളുമാര്‍ തട്ടമിടാത്ത പടങ്ങള്‍
അപ്‌ലോഡ് ചെയ്യുന്നതും നോക്കി രാപകലില്ലാതെ ഫേസ്ബുക്കില്‍ കേറിയിരുന്നു
മതത്തെ ഉദ്ദരിക്കാന്‍ കമ്മന്‍റ് ഇട്ട്കൊണ്ടിരുന്ന എന്നെ ശിക്ഷിക്കുന്നത്
ന്യായമാണോ? ഇവരെയൊക്കെ ഇസ്ലാമിന്‍റെ വഴിയിലാക്കാനല്ലേ ഞാന്‍ ഇത്രയും
പണിപ്പെട്ടത്. എന്നിട്ടെന്‍റെ വിധിയും അവരുടെ കൂടെയാണോ നീ
നടപ്പിലാക്കുന്നത്"
അപ്പൊ അവന്‍റെയൊക്കെ ചെവിക്ക് പിടിച്ച് നരകത്തില്‍ കൊണ്ടുപോയി ഇട്ടിട്ട് പടച്ചോന്‍ പറയും.
"അവളുമാരെയൊന്നും
ഞാന്‍ സ്വര്‍ഗ്ഗത്തീന്ന് ഭൂമിലേക്ക് ചുമ്മാ ഇറക്കിവിട്ടതല്ല പഹയാ,
അവരൊക്കെ ഈ ഭൂമിയില്‍ തന്നെ ജനിച്ചവരാ. എന്നുവച്ചാല്‍ അവര്‍ക്കൊക്കെ
ഉമ്മയും ബാപ്പയും മറ്റു കുടുംബക്കാരും ഒക്കെയുണ്ട്. പിന്നെ ഫ്രീയായി ഉപദേശം
കൊടുക്കാന്‍ നാട്ടുകാരും കൂട്ടുകാരും വേറെ. അതിനെക്കാളൊക്കെ ഉപരി
സ്വന്തമായി കാര്യങ്ങള്‍ ചിന്തിച്ച് തീരുമാനിക്കാനുള്ള കഴിവും
കൊടുത്തിട്ടുണ്ട്. അവര്‍ തിരഞ്ഞെടുക്കാന്‍ തീരുമിച്ച വഴി ശെരിയാണോ തെറ്റാണോ
എന്ന് നോക്കേണ്ട ചുമതല അവരുടെയാണ്, ശരിയല്ലെങ്കില്‍ അത് ഉപദേശിച്ച്
തിരുത്താനുള്ള അവകാശം അവരുടെ കുടുംബങ്ങള്‍ക്കുണ്ട്, അവര്‍ക്കൊന്നുമില്ലാത്ത
ദെണ്ണം നിനക്കൊക്കെ എന്തിനാ?
ശരിയാണ്
തിന്മ കണ്ടാല്‍ എതിര്‍ക്കേണ്ട കടമ എല്ലാ ഇസ്ലാമിനുമുണ്ട്, സ്വന്തം
സഹോദരങ്ങള്‍ വഴിതെറ്റിപ്പോകാതെ സൂക്ഷിക്കേണ്ട കടമയും നിനക്കൊക്കെയുണ്ട്.
പക്ഷെ സ്വന്തം സമൂഹത്തില്‍ മദ്യവും മയക്കുമരുന്നും പോലെയുള്ള പ്രശ്നങ്ങള്‍
വളരെയധികമുണ്ടായിട്ടും, സ്വസമുദായത്തില്‍ പെട്ട സഹോദരങ്ങള്‍ പല നീചമായ
തെറ്റുകളില്‍ ഏര്‍പ്പെട്ടു ജയിലുകളില്‍ കിടക്കുമ്പോഴും അവരെയൊന്നും
തിരുത്താന്‍ ശ്രമിക്കാതെ സിനിമാനടിമാരെ തട്ടമിടീക്കാന്‍ ശ്രമിച്ച്
ഇസ്ലാമിനെ വളര്‍ത്താന്‍ നോക്കിയെന്ന് പറയാന്‍ നിനക്കൊന്നും നാണമില്ലേ?
അതൊക്കെ
പോട്ടെ. നീ നിന്‍റെ കര്‍മങ്ങളെല്ലാം ശെരിയായി ഒരു വീഴ്ചയും വരുത്താതെ
ചെയ്തിരുന്നുവോ? നിന്‍റെ റബ്ബിനോടും കുടുംബത്തോടുമുള്ള
ഉത്തരവാദിത്ത്വങ്ങള്‍ തെറ്റാതെ നിര്‍വഹിക്കാന്‍ ശ്രമിക്കാതെ
നിനക്കെന്തായിരുന്നു ഫേസ്ബുക്കില്‍ കാര്യം? ഇവളുമാരുടെ പേജില്‍ കേറി
നോക്കിയത് കൊണ്ടാണല്ലോ ഇതൊക്കെ നീ കൃത്യമായി കണ്ടിരുന്നത്? അല്ലാ,
ഫേസ്ബുക്കിലാണോ നിന്‍റെ തൗഹീദ്? ഇതൊക്കെ ഹറാമാണെന്ന് അറിഞ്ഞിട്ടും, നീ
പറഞ്ഞത് കൊണ്ടൊന്നും അവര്‍ മാറില്ലായെന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിന്നേം
പിന്നേം അവിടെ കയറുന്നു? എന്തിനവരുടെ സിനിമകള്‍ കാണാന്‍
പോകുന്നു................?"
സമുദായത്തെ
ഉദ്ദരിക്കേണ്ടത് എല്ലാവരെയും തട്ടവും പര്‍ദ്ദയും ഇടീച്ചോണ്ടല്ല, ജാതിയും
മതവും നോക്കാതെ എല്ലാവര്‍ക്കും നന്മകള്‍ ചെയ്ത് മാതൃക കാണിച്ചു കൊണ്ടാകണം.
ഉപദേശിക്കാന്‍ ആര്‍ക്കുമാകും, നല്ലത് ചെയ്ത് കാണിക്കാനാണ് പ്രയാസം. ദൈവം
മതത്തില്‍ നിയമങ്ങളുണ്ടാക്കുന്നത് മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടിയാണ്,
അവര്‍ക്കൊരു ജീവിതരീതി തുറന്നുകൊടുത്ത് മാനവികതയുടെ മൂല്യങ്ങള്‍ കാത്തു
സൂക്ഷിക്കാന്‍ വേണ്ടിയാണ്. അല്ലാതെ മറ്റുള്ളവരുടെ വിഷയങ്ങളില്‍ തലയിട്ട്
വിമര്‍ശിക്കാനും പുച്ചിക്കാനുമല്ല. ഈ സത്യം മനസിലാക്കിയത് കൊണ്ടുതന്നെയാണ്
കേരളത്തിലെ ഭൂരിഭാഗം മുസ്ലീങ്ങളും ഇത്തരം ഉപദേശികളുടെ ലീലാവിലാസങ്ങളില്‍
പങ്കാളികളാവാത്തതും, ഇതിനൊക്കെ ചുട്ട മറുപടി നല്‍കാതിരിക്കുന്നതും.