അഞ്ജലിയും ആരാധകരുടെ സ്നേഹപ്രകടനങ്ങളും | South Indian Actress Anjali & Her Facebook Fan's

ഇന്നത്തെ തിര(വായി)നോട്ടം പരിപാടിയിലേക്ക് സ്വാതഗം.

സിനിമാ നടിമാരുടെ പേജില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നവരെയും, പേജും പ്രൊഫൈലും തമ്മിലുള്ള വ്യത്യാസമറിയാതെ തന്നെ ആഡ് ചെയ്യാന്‍ യാചിക്കുന്നവരെയും നമ്മള്‍ കണ്ടിട്ടുണ്ട്, ചില വിരുതന്മാരുടെ അതിര് വിട്ട വികാരപ്രകടനങ്ങളൊക്കെ കണ്ട് ചിരിച്ചിട്ടുമുണ്ട്. എന്നാല്‍ ചുമ്മാ പേജില്‍ വന്നു ചൊറിയുന്നവന്മാരെ കണ്ടിട്ടുണ്ടോ, അതും 'നല്ല' സപ്പോര്‍ട്ടോടെ ചൊറിയുന്നവന്മാരെ?

ശരിയാണ് ചൊറിയുന്നവന്മാരെയും നമ്മള്‍ പലപ്പോഴും, പല പേജുകളിലും കാണാറുണ്ട്. ഒരു നടിയെ ഇഷ്ട്ടമല്ലാത്തവര്‍ ആ നടിയുടെ പേജിലെ ഓരോ ഫോട്ടോയിലും സ്റ്റാറ്റസിലും വന്ന് ചൊറിയും. അങ്ങിനെ ചുമ്മാ ചൊറിയുന്നത് കാണുമ്പോള്‍ നടിയുടെ ഫാന്‍സുകാര്‍ ആവശ്യത്തിന് അവര്‍ക്കിട്ട് കൊടുക്കുകയും ചെയ്യും, സാധാരണ അതാണല്ലോ പതിവ്. അന്‍സിബയെയും നസ്രിയയെയും തട്ടമിടീക്കാന്‍ നോക്കിയ കുറേ ആരാധന 'മൂത്ത'വരുടെ അവസ്ഥ നമുക്കോര്‍മ്മയുണ്ടല്ലോ, ല്ലേ.

പക്ഷെ ഒരു പ്രശസ്ത നടിയുടെ പേജില്‍ കേറിയപ്പോള്‍ ചൊറിഞ്ഞ് കമ്മന്‍റ് ഇടുന്നവര്‍ക്ക് വാരിക്കോരി ലൈക്ക് കിട്ടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്, അതാണെങ്കിലോ പലപ്പോഴും ഫാന്‍സുകാര്‍ക്ക് കിട്ടുന്ന ലൈക്കുകളേക്കാള്‍ കൂടുതലും. അത് കണ്ടപ്പോള്‍ പെട്ടെന്ന് എനിക്ക് ഭ്രാന്തായതാണോ അതോ ഫേസ്ബുക്കുകാര്‍ക്ക് മൊത്തം ഭ്രാന്തായതാണോന്നാണ് ആദ്യം തോന്നിയത്.

ആ നടിയാരാണെന്ന് ചോദിച്ചാല്‍: സണ്ണി ലിയോണെയും, പൂനം പാണ്ടേയുമല്ല, മരമണ്ടിയെന്ന് മീഡിയ കളിയാക്കി അവസാനം ഈയിടെ തന്‍റെ കഴിവ് തെളിയിച്ച ആലിയാ ഭട്ടുമല്ല. നമുക്കെല്ലാം സുപരിചിതയായ, തുണിയലര്‍ജിക്ക് ഫേമസായ സുപ്രസിദ്ധ തെന്നിന്ധ്യന്‍ സില്‍മാനടി അഞ്ജലിയാണാ നിര്‍'ഭാഗ്യവതി. 

എന്ത് ചെയ്തിട്ടാണാവോ അവര്‍ ഇങ്ങനെ അനുഭവിക്കുന്നത്? 

എന്തായാലും അഞ്ജലിയുടെ പേജിലെ ടോപ്‌ 10 സംഭവങ്ങളിലേക്കാണ് ഇന്നത്തെ തിര(വായി)നോട്ടം.

10. ടോപ്‌ കമ്മന്‍റ് നോക്കിയാല്‍ 'പോടീ മൊക്കേ' എന്നൊരു ആരാധകന്‍ സ്നേഹത്തോടെ വിളിക്കുന്നതിനാണ് ഒന്നാം സമ്മാനം കിട്ടിയിരിക്കുന്നത്. താരത്തിന്‍റെ വെയിറ്റ്കൊണ്ട് ഇരിക്കുന്നിടത്ത് നിന്ന് വീണാലോയെന്ന് പരിഭവപ്പെടുന്നൊരു നിഷ്ക്കുവിന്‍റെ കമ്മന്‍റ്റും കീഴെ കാണാം.


9. സാരിയുടെ വിലയിടിവ് കണ്ട് നെഞ്ചു തകര്‍ന്നൊരു പാവത്തിന്‍റെ രോദനം, താഴെ കാമം കരഞ്ഞു തീര്‍ക്കുന്നൊരു കഴുതയും.
 
8. മലമുകളില്‍ നില്‍ക്കുന്ന പ്രിയ താരം താഴേ വീണു ചാകട്ടേയെന്ന് പ്രാര്‍ഥിക്കുന്ന അടുത്ത നിഷ്ക്കു, അതിന്  അമേന്‍ വിളിക്കാന്‍ 18 ലൈക്കും.

7. ഐറ്റം ഡാന്‍സര്‍ എന്ന ഉദ്ദേശത്തോടെ (തല്‍ക്കാലം അങ്ങിനെ കരുതാം, കൂടുതല്‍ മോശമായി വേറെ വല്ല അര്‍ത്ഥവുമുണ്ടെങ്കിലോ) 'ഐറ്റം ഡോക്ടര്‍' എന്ന് ദ്വയാര്‍ത്ഥത്തില്‍ വിളിക്കുന്നൊരു ആര്‍ട്ടിസ്റ്റ്.

6. മധുര 28-കാരിയായ നടിയുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ആന്‍റിയെന്ന് വിളിക്കുന്നൊരു അന്ധന്‍. ഇനി ശെരിക്കും അന്ധനാണോ ആവോ, അപ്പോപ്പിന്നെ എങ്ങനെ ടൈപ്പ് ചെയ്യും?
 
5. നടിയുടെ തുടക്കക്കാലത്തെ കദനകഥ വിവരിക്കുന്ന ആരാധകന്‍, കുറച്ചൂടെ ഗാപ്പ് കൊടുത്താല്‍ ചെറുപ്പത്തില്‍ കല്ലും-മണ്ണും ചുമന്ന കഥ മുതല്‍ കടംവാങ്ങിയ പേന കൊണ്ട് SSLC എഴുതിയ കഥവരെ കേള്‍ക്കാം. അങ്ങയെ നമിച്ചിരിക്കുന്നു മഹാനുഭവോ.

4. ഫോട്ടോയിലുള്ളത് രണ്ടാനമ്മയാണെങ്കില്‍, അവരെ കുറ്റംപറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞത് ടീവിലൂടെ നാട്ടുകാര് മൊത്തം കണ്ടതാണ്. ഇനിയത് ഒറിജിനല്‍ അമ്മയാണെങ്കില്‍ ഇത്രേം കാലം രണ്ടാനമ്മയെ സ്വന്തമെന്ന് പറഞ്ഞു സകലമാന സെറ്റുകളിലും എഴുന്നള്ളിച്ചതിന്‍റെ കാരണം വാര്‍ത്തകളൊക്കെ വായിച്ചിട്ടുള്ള ആരും ചോദിച്ചുപോകും. പിന്നെ കുടുംബമല്ലേ, എല്ലാരുംകൂടെ ജോയിനാകാന്‍ അത്ര സമയമൊന്നും വേണ്ടല്ലോ. ടോപ്‌ കമ്മന്‍റ്സില്‍ ഒന്നാംസ്ഥാനം കുടുംബകഥാശംസക്കും, രണ്ടാംസ്ഥാനം മാതൃദിന ക്ലീഷേ കൊണ്ട് കളിയാക്കിയ മലയാളിക്കും.

3. ഹോ അടുത്ത പ്രശ്നവും പ്രായത്തിന്‍റെ പേരില്‍ത്തന്നെ, ഈ യൂത്തെന്ന് പറയുന്നതെന്തോ ഇരുപത് വയസ്സില്‍ താഴെയുള്ളവരുടെ മാത്രം കുത്തകയാണെന്ന് തോന്നുന്നു. നടിയെക്കാളും പ്രായത്തില്‍ മൂത്തവരും ഇവിടെ കളിയാക്കുന്നുണ്ട്, കണ്ടില്ലേ നീയെന്നൊക്കെ വിളിക്കുന്നത്.
2. ഇതിനെയാണ് നൈസായിട്ട് 'വടികൊടുത്ത് അടിവാങ്ങുക' എന്ന് പറയുന്നത്, ഗാന്ധിജയന്തിക്കിടാന്‍ ഇവര്‍ക്ക് വേറൊരു ഫോട്ടോയും കിട്ടിയില്ലേ ആവോ. ഇനിയിപ്പോ ഇതിന്‍റെ പിന്നില്‍ വല്ല നസ്രാണി-വിരോധിയായ അഡ്മിന്‍റെ കരാള ഹസ്തങ്ങളായിരിക്കുമോ? അല്ല, അങ്ങിനെ സംഭവിച്ച ചരിത്രങ്ങളുണ്ട്.

1. ഒന്നും പറയാനില്ല, ആദ്യം കണ്ടപ്പോള്‍ ചിരിച്ചു പോയെങ്കിലും ഇത് കാണുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന ഫീലിങ്ങിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചിന്തകള്‍. ചിലപ്പോഴവര്‍ ഒന്നുമല്ലാത്ത രീതിയിലിത് തള്ളിക്കളഞ്ഞിരിക്കാം, എന്നാലും ഒരു വിഷമം.
ശുഭം

anjali, actress anjali, anjali facebook, anjali facebook comments, anjali facebook photos, anjali fans