ഉപയോഗമനുസരിച്ച് നമുക്ക് കാഷ് തരുന്ന ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്

ഫേസ്ബുക്ക് പോലൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്. അതിലിപ്പോ എന്താ പ്രത്യേകത, അങ്ങിനെ കൊറേ എണ്ണം നമ്മുടെ നാട്ടില്‍/നെറ്റില്‍ ഉള്ളതാണല്ലോ. 

നമ്മള്‍ കാശുമുടക്കി നെറ്റ് ചാര്‍ജ് ചെയ്തും ബില്ലടച്ചും ഒക്കെ കയറുന്ന ഫേസ്ബുക്കിനെ വെല്ലാന്‍ പുതിയ ഒരു സൈറ്റ് ഇവിടുണ്ട് എന്ന് കേട്ടാല്‍ അധികം ആരും വക വെക്കില്ല, എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്നതനുസരിച്ച് നമുക്ക് കാശ് ഇങ്ങോട്ട് തരുന്നൊരു സൈറ്റ് ആണെങ്കിലോ?


അത് എന്താ സംഭവം എന്നറിയുന്നതിന് മുന്‍പ് ആദ്യം കുറെ കണക്കുകള്‍ കേള്‍ക്കണം. ഫേസ്ബുക്ക് നമുക്ക് ഫ്രീയായി എല്ലാം ഓഫര്‍ ചെയ്യുന്നുണ്ട്, നമ്മള്‍ ഫോട്ടോസ് ഇടുന്നുണ്ട്, വീഡിയോസ് ഇടുന്നുണ്ട്, തോന്നിയതൊക്കെ എഴുതി ഇടുന്നുണ്ട്, അതൊക്കെ ഒരുപാടു പേര്‍ കാണുന്നുമുണ്ട്. എന്നാല്‍ ഇത്രയും സൌകര്യങ്ങളൊക്കെ നമുക്ക് തരുന്നത് കൊണ്ട് എന്താണ് ഫേസ്ബുക്കിന് ലാഭം എന്ന് എന്നെങ്കിലും നമ്മള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്‍റെ ഉത്തരം വളരെ സിമ്പിളാണ്. ഫേസ്ബുക്കില്‍ നമ്മള്‍ സൈഡില്‍ കാണുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം തന്നെ! പക്ഷെ അത് എത്രയുണ്ടാകും എന്ന് അറിയുമോ? ഈ വര്‍ഷം സെപ്റ്റമ്പര്‍ മാസം വരെയുള്ള വരുമാനം മാത്രം 2.1 ബില്ല്യന്‍ ഡോളര്‍ വരും. അപ്പൊ മനസിലായില്ലേ പുണ്യം കിട്ടാനല്ല ഫേസ്ബുക്ക് ഇതൊക്കെ ചെയ്യുന്നതെന്ന്!

ഇനി പുതിയ സൈറ്റിനെ പരിചയപ്പെടാം. ആ പുള്ളിയാണ് സു (TSU), ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഈ സൈറ്റ് ഏകദേശം രണ്ട് വര്‍ഷത്തോളമായി തുടങ്ങിയിട്ട്, ഇപ്പോള്‍ത്തന്നെ നാല് മില്യണിലധികം യൂസര്‍മാറും അവര്‍ക്കുണ്ട്. ഇതിന്‍റെ പ്രത്യേകത എന്തെന്നാല്‍ നമ്മള്‍ ഇടുന്ന പോസ്റ്റുകളുടെ ഗുണഭോക്താക്കള്‍ നമ്മള്‍ തന്നെയായിരിക്കും. അതായത് നമ്മളിടുന്ന പോസ്റ്റുകള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍  ആ പേജിലുണ്ടാകുന്ന പരസ്യങ്ങളുടെ വരുമാനം മുഴുവനായി കമ്പനി വിഴുങ്ങില്ല (ഫേസ്ബുക്കും ട്വിറ്ററും ഒക്കെ ചെയ്യും പോലെ). വരുമാനത്തിന്‍റെ 45% നമുക്കുള്ളതാണ് (ഏകദേശം യൂടൂബ് പോലെ). അതായത് ഫേസ്ബുക്കില്‍ ചെയ്യുന്നതൊക്കെ നമുക്ക് ഇവിടേം ചെയ്യാം, അതിനൊക്കെ നമുക്ക് ഇങ്ങോട്ട് കാഷ് കിട്ടും. കൊള്ളാല്ലോ കളി.

ആദ്യമായി സു സംസാരവിഷയമാകുന്നത് ഫേസ്ബുക്കില്‍ തന്നെയാണ്. പ്രശസ്ത റാപ്പറായ 50 Cent തന്‍റെ ഒരു വീഡിയോ സൂ'വില്‍ പോസ്റ്റ് ചെയ്തിട്ട്‌ അതിന്‍റെ ലിങ്ക് ഫേസ്ബുക്കിലിട്ടു. ഫേസ്ബുക്കില്‍ 38 മില്യന്‍ ആരാധകരുള്ള പേജാണ്‌ പുള്ളിയുടെത്. സംഭവം സീരിയസ്സായി പലരും ഇത് അനുകരിക്കാന്‍ തുടങ്ങിയതോടെ ഫേസ്ബുക്ക് അങ്ങോട്ടുള്ള സകല ലിങ്കും ബ്ലോക്ക് ചെയ്യാന്‍ തുടങ്ങി. സു അംഗസംഖ്യ കൂട്ടാന്‍ അവരുടെ ആളുകളെക്കൊണ്ട് ഫേസ്ബുക്കില്‍ ട്രോള്‍ ചെയ്യുകയാണെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ ഭാഷ്യം. ഇതിനിടെ സു തട്ടിപ്പാണെന്ന് പറയുന്നവരും വിരളമല്ല. സു നല്‍കുന്ന കാശുണ്ടാക്കാനുള്ള ആ opportunity, സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അതിനെതിരെ ചിന്തിപ്പിക്കുമെന്നും, അങ്ങിനെ അവര്‍ ഫേസ്ബുക്കിനെതിരെ തിരിഞ്ഞ് സൂ പോപ്പുലറാകും എന്നും ഭയന്നാണ് ഫേസ്ബുക്ക് പ്രതിരോധിക്കുന്നത് എന്നാണു സൂ ഉപയോഗിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും സു'ന്‍റെ സൈറ്റിലേക്കുള്ള സകല ലിങ്കും ഫേസ്ബുക്ക് ബ്ലോക്കിയിരിക്കുകയാണ്.

എന്തായാലും എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കുക. ബിരിയാണി വെറുതെ കിട്ടുകയാണെങ്കില്‍ നല്ലതല്ലേ..... www.tsu.co/ShineA/94412947