Kamaal R Khan vs Sonakshi Sinha ചില പിന്നാമ്പുറം കഥകള്‍

കിം കര്‍ഡാഷിയന്‍ ആരാന്ന്പോലും അറിയാതിരുന്ന പാവം പീപ്പിള്‍സിനിപ്പോ അവരുടെ 'പിന്നാമ്പുറം' കഥകള്‍ വരെ നല്ലോണമറിയാം, ലോകം മുഴുവന്‍ ആരാധകരുള്ള ആ ഭാഗം വളരെപ്പെട്ടന്നല്ലേ ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ടതായത്. എല്ലാം സുക്കര്‍ഭഗവാന്‍റെയും ഫേസ്ബുക്ക് കോവിലകത്തിന്‍റെയും കൃപാകടാക്ഷം.

അങ്ങിനെ കിമ്മിന്‍റെ 'പിന്നിലെ' കഥകളും വിശേഷങ്ങളും ചര്‍ച്ചനടക്കുന്ന സമയത്താണ് ബോളിവുഡിലെ അ'പ്രശസ്ത നടനും, ട്വിറ്റെറില്‍ മാന്യന്മാരെ മൊത്തം കളിയാക്കി ശീലമുള്ള ആസ്ഥാന പുച്ചിസ്റ്റും, ആസ്ഥാന വീരവാദിയും, ആസ്ഥാന കോമഡി നടനല്ലാത്ത നടനും, അങ്ങിനെ പലപല ആസ്ഥാനങ്ങളുമായ ശ്രീ കമാല്‍ ഖാന്‍ അടുത്ത പടക്കത്തിന് തിരികൊടുത്തത്.




അതും വെറുതെ വല്ലയിടത്തുമിരുന്ന സോനാക്ഷി സിന്‍ഹയെ ചൊറിഞ്ഞ് കൊണ്ട്.

അല്ലേലും കമാല്‍ അണ്ണന്‍ പുലിയാണ്. ആരേം, എവിടേം, എപ്പോ വേണേലും കേറി ചൊറിയും.

സാധാരണ തിരിച്ചാരുമങ്ങനെ റിപ്ലെ കൊടുക്കാറില്ല, ഇതങ്ങനെ സ്കൂള്‍ വിടുന്നപോലെ പറഞ്ഞുകൊണ്ടിരിപ്പല്ലേ. പക്ഷെ സോനാക്ഷി നല്ല മറുപടി കൊടുത്തു. അല്ല, അങ്ങനത്തെ വര്‍ത്തമാനമാണ് പുള്ളി പറഞ്ഞത്.

കര്‍ഡാഷിയന്‍റെ പിന്നാമ്പുറം കണ്ട ഹാങ്ങോവറില്‍ ബോളിവുഡ് നടിമാരില്‍ ആര്‍ക്കാണ് ആ സംഭവം കൂടുതല്‍ എന്നറിയാന്‍ പുള്ളിക്കൊരു പൂതി.

ഇപ്പൊ പെട്ടെന്ന് റെസ്പോണ്‍സ് അറിയാന്‍ ഫേസ്ബുക്കിനെക്കാളും നല്ലത് ട്വിറ്റെര്‍ ആണല്ലോ. പിന്നെ എല്ലാവരുമായി നേരിട്ട് സല്ലപിക്കുകയും ചെയ്യാം. അണ്ണന്‍ ഒന്നും നോക്കീല, കൊടുത്തു ട്വിറ്റെറില്‍ അപ്പോത്തന്നെ ഒരു പോള്‍. പല നടിമാരുടെ പേരുകള്‍ പുള്ളി ട്വീറ്റ് ചെയ്യും, ഏറ്റവും കൂടുതല്‍ റീട്വീറ്റ് കിട്ടുന്ന നടിയുടേത് 'വല്യ' സംഭവമായി പ്രഖ്യാപിക്കും. അതായിരുന്നു ഉദ്ദേശം.

അങ്ങിനെയാണ് സോനക്ഷിയുടെ പേരും വച്ച് പുള്ളി ട്വീറ്റ് വിട്ടത്, പക്ഷെ പുള്ളിക്കാരി ഇങ്ങനെ പ്രതികരിക്കുമെന്ന് കമാലണ്ണന്‍ സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാകില്ല. (പറയാന്‍പറ്റില്ല, ചിലപ്പോ മനപ്പൂര്‍വമായിരിക്കും. പുള്ളി സാധാരണ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇങ്ങനെയൊക്കെയാണ്)

അപ്പൊ സോനാക്ഷി പറഞ്ഞ സംഭവം സിമ്പിളാണ്, ടിയാനെ തലകീഴായി കെട്ടിതൂക്കിയിട്ട് നാലെണ്ണം പൊട്ടിക്കണം.

സംഭവം നിമിഷനേരംകൊണ്ട് വൈറലായില്ലേ. സോനാക്ഷിക്ക് മുടിഞ്ഞ സപ്പോര്‍ട്ടും, ഇന്ത്യയിലെ സൗന്ദര്യാസ്വാദകര്‍ക്ക് വേണ്ടി ഒരു നല്ലകാര്യം ചെയ്യാനിറങ്ങിയ കമാലണ്ണന് തൃശൂര്‍പൂരം പോലെ ചീത്തവിളിയും.

അണ്ണന്‍ പക്ഷെ വിട്ടുകൊടുത്തില്ല, ഉടനെ കൊടുത്തു മറുപടി (ഏതാണ്ട് കരഞ്ഞ് കാല്പിടിക്കുന്ന പോലെ)


ആ മറുപടിയില്‍ രണ്ട് ധ്വനികളുണ്ട്.

ധ്വനി നമ്പര്‍ 1: ഇനി ഫാന്‍സുകാരെവിട്ട് എന്നെയും എന്‍റെ വീട്ടുകാരെയും തെറി പറയിപ്പിക്കരുത്. ഞാന്‍ ആള് പാവമാ, പേടിപ്പിച്ചാല്‍മതി ഇങ്ങനെ കടുപ്പിക്കണ്ട.

ധ്വനി നമ്പര്‍ 2: അല്ല, സില്‍മയില്‍ അങ്ങനൊക്കെ ഉടുപ്പിട്ട് ഇങ്ങനൊക്കെ അതൊക്കെവച്ച് ഡാന്‍സ് കളിക്കുന്നത് കണ്ടിട്ടുണ്ടേ, ആ ഒരു ഉദ്ദേഷത്തില്‍ പറഞ്ഞതാണ്. അപ്പൊ കുട്ടി ആ ടൈപ്പല്ലാ, ല്ലേ. വിട്ടു, ദേ ഞാനീ സീന്‍ വിട്ടു. ഇനി മിണ്ടില്ല.

സോനക്ഷീടെ മറുപടിയൊന്നും കാണാതായപ്പോ അണ്ണന്‍ ഒന്നൂടെ മുരടനക്കി നോക്കി. ഇച്ചിരി കടുപ്പത്തില്‍ "എനിക്കൊന്നും പറ്റീട്ടില്ല. ഇതൊന്നും ഒരു പ്രശ്നമേയല്ല" എന്ന രീതിയില്‍ സോനാക്ഷിയെ മത്സരത്തില്‍നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചു.


പാവം സോനാക്ഷി, മത്സരത്തില്‍ നിന്നും പുറത്തായ ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞ് അതിന്‍റെ ഷോക്കില്‍ തലതല്ലിച്ചിരിച്ച് ആശുപത്രിയിലായിട്ടുണ്ടാകും. ഇതറിഞ്ഞ ക്രൂരനായ കമാലണ്ണന്‍ ഉറക്കെ പൊട്ടിച്ചിരിച്ചുകാണും.

പിന്നെ അണ്ണന്‍ പതുക്കെ ചമ്മല് മാറ്റാനായി മത്സരവുമായി മുന്നോട്ട് പോയി. (ഇതൊക്കെ എന്ത്, ഇതിലും വലുത് വേറെന്തൊക്കെ കഴിഞ്ഞിരിക്കുന്നു). അണ്ണന് ഇതൊന്നും വല്യ സംഭവമല്ല, പ്രത്യേകിച്ച് പെണ്ണുങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍.


ഇതൊക്കെ എന്തോരം കമാലണ്ണന്‍ കണ്ടിരിക്കുന്നു.

പരിണീതിയെയും, കത്രീനയെയും, ദീപികയെയുമൊക്കെ വച്ചാണ് മത്സരം മുന്നോട്ട് കൊണ്ടുപോകുന്നത്.


































സോനാക്ഷിയുടെ ഫാന്‍സുകാരുടെ ഭരണിമഹോത്സവം കണ്ടത്കൊണ്ട് ബാക്കി ഫാന്‍സിന്‍റെ വാദ്യഘോഷങ്ങള്‍കൂടി കാണാനുള്ള ത്രാണിയില്ലാത്തതിനാല്‍ കൂടുതല്‍ നോക്കാന്‍ നിന്നില്ല. അങ്ങേരായി, അങ്ങേരുടെ പാടായി.

വ്യക്തിപരമായ അഭിപ്രായത്തില്‍:- സോനാക്ഷി അത്ര സുന്ദരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ചിലപ്പോ എന്‍റെ കണ്ണിന്‍റെ കുഴപ്പമായിരിക്കും.






































kamaal r khan, Sonakshi Sinha, kamaal khan, twitter, kim kardashian, facebook