ആര്‍ക്കന്‍സായിലെ ലോറി ഷെപ്പേര്‍ഡ് എന്ന
ഇരുപത്തെട്ടുകാരിയുടെ മകനാണ് റൊണാള്‍ഡ്. പത്തു മാസം മാത്രം പ്രായമുള്ള
റൊണാള്‍ഡിനെ താന്‍ താമസിക്കുന്ന ട്രെയിലറില്‍ ഉറക്കി കിടത്തിയാണ് ഒരിക്കല്‍
ലോറി എന്തിനോ വേണ്ടി പുറത്തേക്ക് പോകുന്നത്, മോണ വേദനയെടുത്ത് കരഞ്ഞു
തളര്‍ന്ന കുഞ്ഞിനെ ഒരു വിധത്തിലാണ് ലോറി ഉറക്കി കിടത്തിയത് തന്നെ.
തിരികെയെത്തി നോക്കുമ്പോള്‍ റൊണാള്‍ഡിന് അനക്കമില്ല, നെഞ്ച്
ഇടിക്കുന്നുണ്ട്, ശ്വാസമുണ്ട്, പക്ഷെ കണ്ണു തുറക്കുന്നില്ല, അനങ്ങുന്നില്ല,
എന്തോ അബോധാവസ്ഥ പോലെ.
ഉടന്‍
തന്നെ ലോറിയും അമ്മയും കൂടെ 911 എമര്‍ജന്‍സി വിളിച്ച്, കാര്യത്തിന്‍റെ
ഗൌരവം മനസിലാക്കിയ ലോക്കല്‍ അതോറിറ്റി ഹെലികോപ്ടറിലാണ് കുഞ്ഞിനെ ലിറ്റില്‍
റോക്കിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിനെ ഐസീയൂവില്‍ കയറ്റിയ
മുതല്‍ക്കേ ആശുപത്രി അധികൃതരും പോലീസും അവരുടെ ജോലി ആരംഭിച്ചു, ലോറിയോട്
തിരിച്ചും മറിച്ചും കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഒരു കുഞ്ഞിന്‍റെ
കാര്യം ഏറ്റവും നന്നായി അതിന്‍റെ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അറിയാന്‍
വഴിയില്ലല്ലോ (അതിന് വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു). ലോറി അവരുടെ
മൊഴിയില്‍ത്തന്നെ ഉറച്ചു നിന്നു, പോലീസിന് പിന്നെ അവരോട് ഒന്നും
ചോദിക്കാന്‍ തോന്നിയില്ല, സ്വന്തം കുഞ്ഞല്ലേ അത്യാസന്ന നിലയില്‍ അകത്ത്
കിടക്കുന്നത്. പക്ഷെ പോലീസിന്‍റെ കാരുണ്യത്തിന് അധികം
ആയുസ്സുണ്ടായിരുന്നില്ല, ഉടനെ തന്നെ ഡോക്ടറുടെ റിപ്പോര്‍ട്ട് വന്നു,
കുഞ്ഞിന്‍റെ ഉള്ളില്‍ മദ്യം കൂടിയ അളവില്‍ കണ്ടെത്തിയിരിക്കുന്നു.
ഇത്തവണ
പോലീസ് തിരിച്ചു ചെന്നത് ലോറിയുടെ അമ്മയുടെ അടുത്തേക്കാണ്, ലോറി
പുറത്തുപോയ സമയം റൊണാള്‍ഡിന്‍റെ കൂടെ അവരായിരുന്നു ആ വീട്ടില്‍
ഉണ്ടായിരുന്നത്. അമ്മ പറഞ്ഞു 'താന്‍ മദ്യപിക്കില്ല, തന്‍റെ
പേരക്കുട്ടിക്കെന്നല്ല ഒരു കുഞ്ഞിനും മദ്യം കൊടുക്കുകയുമില്ല.' പോലീസ്
വീണ്ടും ലോറിയുടെ അടുത്തേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അവര്‍ ഒരു കാര്യം
കൂടി പറഞ്ഞത്, ലോറി മദ്യപിക്കും (ഹെലികോപ്ടറില്‍ ലോറിയുടെ
കൂടെയുണ്ടായിരുന്നവര്‍ മദ്യം മണത്ത കാര്യം പറഞ്ഞിരുന്നു, അതായിരുന്നു
പോലീസിന് ലോറിയെക്കുറിച്ച് സംശയം തോന്നാന്‍ കാരണം). കൂടാതെ കുഞ്ഞിന്‍റെ മോണ
വേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ ലോറിയോട് അല്പം മദ്യം വെള്ളത്തില്‍
ചാലിച്ച് കുഞ്ഞിന്‍റെ മോണയില്‍ തടവാനും അവര്‍ പറഞ്ഞിരുന്നു. പെട്ടെന്ന്
തന്നെ പോലീസ് ലോറിയുടെ പരിസരത്തുള്ള neighborhood watch മെമ്പര്‍മാരുമായി
ബന്ധപ്പെട്ടു, പോലീസില്‍ നിന്ന് തന്നെ ലോറിയുടെ ബാക്കി വിവരങ്ങളും
അപ്പോള്‍ത്തന്നെ ലഭിച്ചു. അവര്‍ ആദ്യം കണ്ടപോലെ ലോറി ഒരു സാധാരണ യുവതിയല്ല,
ഒരു പൂര്‍ണ്ണ ആല്‍ക്കഹോളിക്കും മദ്യം അകത്ത് ചെന്നാല്‍ സ്വഭാവം മാറുന്ന
ഒരു മാനിയാക്കും ആണ്. കുടിച്ച് പ്രശ്നമുണ്ടാക്കുന്ന ലോറിയെപ്പറ്റി ധാരാളം
പരാതികള്‍ neighborhood watchന് ലഭിച്ചിട്ടുണ്ട്.
പോലീസ്
വേണ്ട വിധം ചോദിച്ചപ്പോള്‍ ലോറി സത്യം പറഞ്ഞു. അമ്മ മദ്യം കുഞ്ഞിന്‍റെ
മോണയില്‍ തിരുമ്മാന്‍ പറഞ്ഞെങ്കിലും മടി കാരണം അവര്‍ ചെയ്തില്ല, അവസാനം
കുഞ്ഞ് വേദനിച്ച് കരയാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ സഹികെട്ട് കുഞ്ഞിന്‍റെ
ബോട്ടിലിലേക്ക് അല്പം ബോര്‍ബണ്‍ വിസ്കി ഒഴിച്ച് കൊടുത്തത്. ഈ അല്പം എന്നത്
എത്രയാണെന്ന് പോലും അവര്‍ക്ക് ഓര്‍മ്മയില്ലായിരുന്നു. സംഭവം കേട്ട
ഉടനെതന്നെ ആശുപത്രി അധികൃതര്‍ Child Welfare ഉദ്യോഗസ്ഥരെ വിളിച്ച്
പെറ്റീഷന്‍ ഫയല്‍ ചെയ്തു, സ്പോട്ടില്‍ത്തന്നെ ലോറിയുടെ കയ്യിലും വിലങ്ങ്
വീണു. കുഞ്ഞ് ഉണരുന്നത് കാണാന്‍ പോലും സമ്മതിക്കാതെ പോലീസുകാര്‍ അവരെ
ജെയിലിലേക്ക് മാറ്റി, ചാര്‍ജ് ചെയ്ത വകുപ്പുകള്‍ പ്രകാരം പതിനായിരം
ഡോളറിന്‍റെ ബോണ്ടിലല്ലാതെ ലോറിക്ക് ഇനി പുറംലോകം കാണാന്‍ സാധിക്കില്ല.
കൂടാതെ കുഞ്ഞിന്‍റെ കസ്റ്റഡിയും അവര്‍ക്ക് നഷ്ടമായി, ഇനി ആ കുഞ്ഞിന്‍റെ
അവകാശത്തിനായി ലോറി ഒരുപാട് വിയര്‍ക്കേണ്ടി വരും.
കുഞ്ഞിന് സുഖമാകും വരെ ഇനി Child Welfareന്‍റെ സംരക്ഷണത്തിലായിരിക്കും കഴിയുക.
സ്വന്തം കുഞ്ഞിന്‍റെ കയ്യില്‍നിന്ന് ഷെയര്‍ വാങ്ങാതെ അതിന് മദ്യം ഒഴിച്ചു കൊടുത്ത മഹാ മനസ്ക്കയെ ഇനി എല്ലാവരും ഒരു നോക്ക് കണ്ടോളൂ.... ചിരിക്കരുതേ