അമേരിക്കയിലെ മില്‍വാക്കി കൗണ്ടി പോലീസ് ഷെറിഫാണ് ഡേവിഡ് ക്ലാര്‍ക്ക്.
രാജ്യത്തെ സേവിച്ച ആര്‍മി വെറ്ററന്‍സിനെ ആദരിക്കുന്ന ദിവസമായ വേറ്ററന്‍സ് ഡേ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബുധനാഴ്ച്ച മില്‍വാക്കിയിലെ വാര്‍ മെമ്മോറിയലില്‍ എത്തിച്ചേര്‍ന്നത്. സ്ഥലത്ത് എത്തിയപ്പോള്‍ പാര്‍ക്കിങ്ങ് മൊത്തം ഫുള്‍, വണ്ടി ഇടാന്‍ ഒരിടത്തും സ്ഥലമില്ല. അംഗപരിമിതര്‍ക്കായി മാറ്റിവച്ച സ്ഥലം മാത്രം ബാക്കിയുണ്ട്, പക്ഷെ അവിടെ മറ്റുള്ളവര്‍ പാര്‍ക്ക് ചെയ്‌താല്‍ പിഴ ഒടുക്കേണ്ടി വരും. സമയം വൈകിയതിനാല്‍ ക്ലാര്‍ക്ക് തന്‍റെ വാഹനം അവിടെ ഇട്ടിട്ട്, മറ്റൊരു സ്പോട്ട് കണ്ടെത്തി പാര്‍ക്ക് ചെയ്യാന്‍ കൂടെയുള്ള ഉദ്യോഗസ്ഥനോട് പറഞ്ഞ് അകത്തേക്ക് കയറി. ചടങ്ങുകള്‍ക്ക് ശേഷം ക്ലാര്‍ക്ക് തിരികെ എത്തിയപ്പോള്‍ കണ്ടത് കാര്‍ അവിടെത്തന്നെ കിടക്കുന്ന കാഴ്ച്ചയാണ്. അതായത് ചടങ്ങുകള്‍ കഴിയും വരെ പോലീസ് കാര്‍ കിടന്നത് അംഗപരിമിതര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ട സ്ഥലത്ത്.
തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണല്ലോ. ഉടന്‍ തന്നെ അനധികൃതമായി അവിടെ പാര്‍ക്ക് ചെയ്തതിന് വണ്ടി അവിടെയിട്ട ആള്‍ക്ക് ഫൈന്‍ വിധിച്ചു കൊണ്ട് ഒരു ടിക്കറ്റ് എഴുതി. അതായത് മില്‍വാക്കി കൗണ്ടി ഷെറിഫായ ഡേവിഡ് ക്ലാര്‍ക്ക് നിയമം ലംഘിച്ചതിനാല്‍ സ്വയം ഒരു ടിക്കറ്റ് അങ്ങ് എഴുതി കൈപ്പറ്റി.
അതിനെക്കുറിച്ച് ക്ലാര്‍ക്ക് പറഞ്ഞത് ഇപ്രകാരമാണ്
“The rules are the same for my squad as any car except in an emergency or official business but not in a handicap area”
35 ഡോളറാണ് പിഴ അടക്കേണ്ടത്, അതിന്‍റെ കൂടെ തന്‍റെ നിര്‍ദേശം എന്തുകൊണ്ട് കൂടെയുണ്ടായിരുന്ന ഓഫീസര്‍ പാലിച്ചില്ലായെന്നും അന്വേഷിക്കുമെന്ന് ക്ലാര്‍ക്ക് അറിയിച്ചിട്ടുണ്ട്. പക്ഷെ പാര്‍ക്ക് ചെയ്ത താന്‍ തന്നെയാണ് തെറ്റ്കാരന്‍ എന്നും ക്ലാര്‍ക്ക് സമ്മതിക്കുന്നു.
ഇതൊക്കെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയി തോന്നുന്നുണ്ടെങ്കില്‍ ചുമ്മാ ഒന്ന് ഗൂഗിള്‍ എടുത്ത് Milwaukee County Sheriff David Clarke എന്ന് സേര്‍ച്ച് ചെയ്താല്‍മ്മതി. അപ്പോള്‍ മനസിലാകും ആള്‍ ആരാണെന്ന്. പിന്നെ ഇദ്ദേഹം മുന്‍പൊരിക്കല്‍ പറഞ്ഞ ഒരു കാര്യം കൂടി വായിക്കുക:
കടപ്പാട്: globalnews.ca