അങ്ങിനെ കാത്തിരിപ്പിന് വിരാമമായി ദേശീയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം പ്രശസ്ത ബോളിവുഡ് നടി കങ്കണാ റണാവത്ത് കൈക്കലാക്കി.
മേരി കോമായി അഭിനയിച്ച പ്രിയങ്കാ ചോപ്രയെ പിന്തള്ളിയാണ് 'ക്വീന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് അവാര്‍ഡ് ലഭിച്ചത്. അര്‍ഹിക്കുന്ന വിജയമെന്നാണ് ബോളിവുഡിലെ പ്രമുഖര്‍ അവാര്‍ഡിനോട് പ്രതികരിച്ചത്.
എന്നാല്‍ ഇതാദ്യമായല്ല കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. ക്വീനിലൂടെ കങ്കണ നേടിയെടുത്തത് മികച്ച നടിക്കുള്ള ആദ്യത്ത ദേശീയ പുരസ്ക്കാരമാണെങ്കിലും 2008ല്‍ 'ഫാഷന്‍' എന്ന ചിത്രത്തിലെ കങ്കണയുടെ കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.