ലോകത്തില്‍
വംശനാശഭീഷണി നേരിടുന്ന പത്ത് പൂക്കളുടെ ലിസ്റ്റെടുത്താല്‍ അതിലെ ഏറ്റവും
മനോഹരമായ രണ്ടു പൂക്കളില്‍ ഒന്നാണ് Lotus Berthelotii എന്ന Parrot's Beak.
കാനറി ദ്വീപുകളാണ് സ്വദേശം.
സത്യത്തില്‍
നമ്മുടെ കയ്യില്‍നിന്നും വഴുതാന്‍ തയ്യാറെടുത്തൊരു അപൂര്‍വ്വ സൌന്ദര്യം
തന്നെയാണീ പുഷ്പ്പമെന്ന് ഫോട്ടോ കണ്ടാല്‍ ആരും സമ്മതിക്കും. അത്ര
ഭംഗിയാണിതിനെ കാണാന്‍.
1884
മുതല്‍ Exceedingly Rare കാറ്റഗറിയില്‍പെടുത്തി സംരക്ഷിച്ചു പോരുന്ന ഈ
ചെടികളുടെ എണ്ണം 1984ന് ശേഷം അപകടകരമാം വിധം കുറഞ്ഞതാണ്. 2004
ആയപ്പോഴേക്കും ഏകദേശം
നൂറില്‍ താഴെ ചെടികള്‍ മാത്രമായി ചുരുങ്ങി. കാനറി ദ്വീപുകളിലുള്ള Sunbirds എന്ന പക്ഷികളിലൂടെയായിരുന്നു അവ പരാഗണം നടത്തിയിരുന്നത്.
Sunbirdsന്
വംശനാശം സംഭവിച്ചതോടെ ഏകദേശം Parrot's Beakന്‍റെ കാര്യത്തിലും
തീരുമാനമായി. മറ്റു ചെറു പക്ഷികളെ വച്ച് പരാഗണം നടത്താനുള്ള ശ്രമങ്ങളും
വിജയിച്ചില്ല. പക്ഷെ എല്ലാ പ്രതീക്ഷകളും മങ്ങിയിരുന്ന സമയത്താണ് മറ്റൊരു
അത്ഭുദം ഗവേഷകരുടെ കണ്ണില്‍പെട്ടത്. Parrot's Beakന് വേണ്ടി പരാഗണം
നടത്തിയിരുന്നത് Sunbirds മാത്രമല്ല, മറ്റൊരു വര്‍ഗത്തില്‍പെട്ട
ചെറുപക്ഷികളും പരാഗണം നടത്തുന്നുണ്ട്. ഇതുവരെ ആരും ശ്രദ്ദിക്കാത്തൊരു
കാര്യം, അതും ഒട്ടും പ്രതീക്ഷിക്കാത്തൊരു വര്‍ഗത്തില്‍ പെട്ട പക്ഷികളില്‍
നിന്ന്.
അതോടെ
ഗവേഷകരെല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ച് നൂറില്‍ താഴെ
മാത്രമുണ്ടായിരുന്ന ചെടികളെവച്ച് വന്‍ പാടങ്ങളുണ്ടാക്കി, വളരെ ചുരുങ്ങിയ
വര്‍ഷങ്ങള്‍കൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള
ആഭരണസസ്യങ്ങില്‍ Parrot's Beakന്‍റെ പേരും കാണാന്‍ തുടങ്ങി.
ഹോര്‍ട്ടിക്കള്‍ച്ചറിലൂടെ മാത്രം ജീവന്‍ നിലനിര്‍ത്താമെന്ന് കരുതിയിരുന്ന
ഒരു വര്‍ഗത്തെ അതിന്‍റെ തനതായ സ്വഭാവത്തില്‍ത്തന്നെ വളരാനും, പരാഗണം
നടത്താനുമുള്ള സൌകര്യമുണ്ടായി.
ഒരുപക്ഷെ നമുക്കവയെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍?
സ്വാഭാവികതയില്ലാതെ
പരീക്ഷണത്തിലൂടെ ഉണ്ടാക്കിയെടുത്ത അവയുടെ പകര്‍പ്പുകള്‍ക്ക് യഥാര്‍ത്ഥ
പൂവിന്‍റെ ഗുണമുണ്ടാകുമോ? ഒരു പൂവിനെ താലോലിക്കുന്ന സ്നേഹത്തോടെ നമുക്കവയെ
കയ്യിലെടുക്കാനും ആസ്വദിക്കുവാനും കഴിയുമോ...
ഇല്ലായെന്ന്
തന്നെയാണ് എന്‍റെ ഉത്തരം. എത്ര ഭംഗിയായി ഉണ്ടാക്കിയാലും പ്രകൃതി തന്നതിന്
പകരം വെയ്ക്കാന്‍ മറ്റൊന്നിനുമാകില്ല. പ്രകൃതി ഭൂമിയാണ്, ഭൂമി അമ്മയാണ്.
അമ്മയുടെ സ്നേഹത്തിന് പകരം വെക്കാന്‍, മറ്റെന്തിനെങ്കിലും ആകുമോ....................
Tags: Lotus Berthelotii, Parrots Beak, Sunbirds, Rarest Flowers In The World, Canary Islands, Incredibly Rare Flowers
ലോകത്തില്‍
വംശനാശഭീഷണി നേരിടുന്ന പത്ത് പൂക്കളുടെ ലിസ്റ്റെടുത്താല്‍ അതിലെ ഏറ്റവും
മനോഹരമായ രണ്ടു പൂക്കളില്‍ ഒന്നാണ് Lotus berthelotii എന്ന Parrot's Beak.
കാനറി ദ്വീപുകളാണ് സ്വദേശം
1884
മുതല്‍ Exceedingly Rare കാറ്റഗറിയില്‍പെടുത്തി സംരക്ഷിച്ചു പോരുന്ന ഈ
പൂക്കളുടെ എണ്ണം 1984ന് ശേഷം അപകടകരമാം വിധം കുറഞ്ഞതാണ്. 2004
ആയപ്പോഴേക്കും ഏകദേശം നൂറില്‍ താഴെ ചെടികള്‍ മാത്രമായി ചുരുങ്ങി. കാനറി
ദ്വീപുകളിലുള്ള Sunbirds എന്ന പക്ഷികളിലൂടെയായിരുന്നു അവ പരാഗണം
നടത്തിയിരുന്നത്.