Cyril Raffaelli with Akshay Kumar in Hindi Bollywood Movie

അക്ഷയ് കുമാര്‍ നായകനാകുന്ന നീരജ് പാണ്‍ഡേ ചിത്രമായ ബേബിയില്‍ ഫൈറ്റുകള്‍ ഒരുക്കുന്നത് ഹോളിവുഡ്/ഫ്രഞ്ച് ആക്ഷന്‍ താരവും, സ്റ്റണ്ട് കോര്‍ഡിനേറ്ററുമായ Cyril Raffaelli. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേപ്പാളില്‍ പുരോഗമിക്കുന്നു. അദ്ദേഹം ചിത്രത്തിന്‍റെ മുഴുവന്‍ ഫൈറ്റുകളും ഒരുക്കുന്നുണ്ടോ, അതോ Parkour പോലുള്ള ഏതെങ്കിലും പ്രത്യേക സീക്വെന്‍സിനാണോ വന്നതെന്ന കാര്യം ആരും വ്യക്തമാക്കിയിട്ടില്ല.

Ben Affleck ചിത്രമായ Argoയുടെ ബോളിവുഡ് വേര്‍ഷനാണ് Baby എന്നാണ് കേള്‍ക്കുന്നത്. ഏതായാലും ഇന്ത്യയുടെ സ്വന്തം ആക്ഷന്‍ ഹീറോയുടെ കൂടെ Parkour കലയിലെ അതികായനും, അതിന്‍റെ ഉടമയുടെ ഉറ്റ സുഹൃത്തുമായ Cyril Raffaelli എത്തുന്നത് വളരെ പ്രതീക്ഷയോടെയാണ് ആക്ഷന്‍ പ്രേമികള്‍ നോക്കിക്കാണുന്നത്.

B13 എന്ന ഫ്രഞ്ച് ആക്ഷന്‍ ചിത്രം കണ്ട ആരും Cyril Raffaelli എന്ന നടനെ മറക്കാനിടയില്ല, കൂടെ നായകനായ David Belleനെയും. Shotokan Karate, Wushu വിദഗ്ധനായ Cyril Raffaelliയുടെ ആദ്യ ചിത്രം Jean-Claude Van Damme തകര്‍ത്തഭിനയിച്ച Double Team (1997) ആയിരുന്നു. എക്കാലത്തെയും മികച്ച ചൈനീസ് ആക്ഷന്‍ സംവിധായകരില്‍ ഒരാളായ Tsui Hark ഒരുക്കിയ ഈ ചിത്രത്തിലെ Cyrilന്‍റെ വേഷം ചെറുതായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു, അതിനു മുന്‍പേ തന്നെ പല ഫ്രഞ്ച് സിനിമകളിലെ സ്റ്റണ്ട് സീനുകളില്‍ ഡ്യൂപ്പായും മറ്റും ജോലി ചെയ്തിട്ടുണ്ട്. അതെ വര്‍ഷം തന്നെ മറ്റൊരു ഫ്രഞ്ച് സിനിമയിലും മുഖം കാണിക്കാന്‍ പറ്റിയെങ്കിലും അതും ക്ലിക്കായില്ല. അടുത്ത വര്‍ഷം Robert De Niro ചിത്രമായ Roninന്‍റെ സ്റ്റണ്ടിലും പങ്കാളിയായി, 2001ല്‍ ഇറങ്ങിയ Jet Li ചിത്രമായ Kiss of the Dragonലാണ് അല്പമെങ്കിലും കാണുന്നൊരു വേഷമുള്ളത്. പിന്നീട് Brotherhood of the Wolf, The Transporter ചിത്രങ്ങളുടെ ഫൈറ്റുകള്‍ ഒരുക്കി സംവിധായകനും നിര്‍മാതാവുമായ Luc Bessonന്‍റെ ശ്രദ്ധ നേടി. Léon: The Professional, The Fifth Element, The Messenger, Taken, Transporter എന്നീ ചിത്രങ്ങളുടെ എഴുത്തും, സംവിധാനവും, നിര്‍മാണവുമൊക്കെ നടത്തിയിട്ടുള്ള ആളാണ്‌ Luc Besson. 

തന്‍റെ സെറ്റുകളിലെ പരിചിത മുഖമായ Cyrilനെ അദ്ദേഹം നേരത്തെ തന്നെ നോട്ടമിട്ടിരുന്നെങ്കിലും Cyrilന് പറ്റിയൊരു ചാന്‍സ് വരാത്തത് കാരണം കാത്തിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കെയാണ്‌ Cyril ചില ചിത്രങ്ങളില്‍ നടത്തിയ Parkour മൂവുകള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടത്. 

മുന്നിലുള്ള പ്രതിസന്ധികളെ തരണം ചെയ്തു, അത് എന്തായിരുന്നാലും എല്ലാറ്റിനെയും മറികടന്ന് ലക്ഷ്യസ്ഥാനത്തെത്താനുള്ള ട്രെയിനിങ്ങാണ് പ്രധാനമായും Parkourല്‍ ഉള്ളത്. മുന്നിലുള്ളത് മതിലായാലും, കിടങ്ങായാലും, ആക്രമിക്കാന്‍ വരുന്ന മനുഷ്യനായാലും, ഇടിക്കാന്‍ വരുന്ന കാറായാലും അതിനെയൊക്കെ തരണം ചെയ്യാനുള്ള വേഗവും, മെയ്യ് വഴക്കവും, തന്ത്രങ്ങളുമാണ് ഇതിലൂടെ സ്വായത്തമാവുക. David Belleന്‍റെ പിതാവായ Raymond Belleന്‍റെ ട്രയിനിംഗ് മോഡിഫൈ ചെയ്താണ് David ഇന്ന് കാണുന്ന Parkour സ്റ്റൈല്‍ വികസിപ്പിച്ചെടുത്തത്.

പല സിനിമകളിലായി കുറേശ്ശെ parkour ട്രെന്‍ഡ് കാണാറുണ്ടെങ്കിലും അതിനുവേണ്ടിയൊരു മുഴുനീള ചിത്രം ഇതുവരെ ആരും ഒരുക്കിയിട്ടില്ല. അങ്ങിനെയാണ് B13ന്‍റെ തുടക്കം, Luc Bessonനും Bibi Naceriയും ചേര്‍ന്ന് കഥയെഴുതി. പ്രാധാന നായകനായി Parkour കലയുടെ ആശാനായ David Belle, തുല്യ വേഷത്തില്‍ Cyril Raffaelli. Bibi Naceri തന്നെ പ്രധാന വില്ലന്‍ റോളും ചെയ്തു. സംവിധാനം ചെയ്തത് Pierre Morel ആണെങ്കിലും Morelനെ മുന്നില്‍ നിര്‍ത്തി ഭൂരിഭാഗവും Besson തന്നെയാണ് എടുത്തത്. Transporter പോലെ മറ്റു ചില സിനിമകളുടെ കാര്യവും ഏകദേശം ഇങ്ങനെതന്നെയാണ്.

ഈ ചിത്രമാണ് Cyrilന്‍റെ രാശി മാറ്റി മരിച്ചത്, കൂടെ Parkourന് ആഗോള പ്രശസ്തിയും നേടിക്കൊടുത്തു. പിന്നെ Cyrilന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. Live Free or Die Hard, Transporter 2, Hitman, The Incredible Hulk, District 13: Ultimatum, Tekken തുടങ്ങി അനവധി സിനിമകളില്‍ അഭിനയിക്കുകയും ആക്ഷന്‍ ഒരുക്കുകയും ചെയ്തു. ഇതിനെക്കാളൊക്കെ ഉപരി Parkour കലയില്‍ രാജാവായ David Belleന്‍റെ കൂടെത്തന്നെ സ്ഥാനവും ലോകം ബഹുമാനപൂര്‍വ്വം പതിച്ചു കൊടുത്തു.


































അടുത്ത വര്‍ഷം ജനുവരിയിലാണ് ബേബി റിലീസ് ചെയ്യാനുദ്ദേശിക്കുന്നത്. Cyril Raffaelliയും അക്ഷയ് കുമാറും നമുക്ക് വേണ്ടി ഇതില്‍ എന്താണൊരുക്കിയിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം.




































Akshay Kumar, Neeraj Pandey, Tapasee Pannu, Cyril Rafaelli, David Belle, Argo, Baby, Bollywood