ക്രിസ്മസ് ലൈറ്റ്ന്ന് വച്ചാ എജ്ജാതി ക്രിസ്മസ് ലൈറ്റ്.....

ക്രിസ്മസ് സീസണ്‍ തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ ക്രിസ്മസ് ലൈറ്റുകളുടെ ബഹളമാണ്, പ്രത്യേകിച്ച് അമേരിക്ക പോലുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളില്‍. എന്തിന് പറയുന്നു, നമ്മുടെ നാട്ടില്‍പ്പോലും ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ എത്ര പേരാണ് വീടുകള്‍ നക്ഷത്രങ്ങളും കുഞ്ഞു ലൈറ്റുകളും കൊണ്ട് അലങ്കരിക്കാറുള്ളത്. നമ്മളില്‍ പലര്‍ക്കും ക്രിസ്മസ് ലൈറ്റുകള്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ ചിഹ്നമോ, അലങ്കാരങ്ങളോ അല്ല. അതൊരു ആഘോഷത്തിന്‍റെ, ആ ആഘോഷം നല്‍കുന്ന സന്തോഷത്തിന്‍റെ ഭാഗമാണ്.


പക്ഷെ ഒരു വീട്ടിലെ ക്രിസ്മസ് ലൈറ്റ്, മൊത്തം നാട്ടുകാര്‍ക്കും തലവേദനയായി മാറിയ കഥയാണ്‌ ഇവിടെ പറയാന്‍ പോകുന്നത്. സംഭവം അങ്ങ് ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍-വില്യംസ്ബര്‍ഗ് സെക്ഷനിലാണ് നടക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് സാധാരണ പോലെ നാട്ടുകാര്‍ എല്ലാവരും ജനാലകളും വാതിലും ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചു, പക്ഷെ ഒരു പെന്‍റ് ഹൗസിലെ താമസക്കാരന്‍ മാത്രം രണ്ടാഴച്ച മുന്നേ തന്നെ ലൈറ്റും കൊണ്ടുള്ള പണി തുടങ്ങി. ഒന്നും രണ്ടുമല്ല, ആറടി വലുപ്പത്തിലുള്ള ഒരു ലൈറ്റാണ് പുള്ളിക്കാരന്‍ ജനാലയ്ക്കല്‍ സെറ്റ് ചെയ്തിരിക്കുന്നത്. നല്ല ഉയരത്തിലായതിനാല്‍ വളരെ ദൂരത്ത് നിന്ന് തന്നെ ലൈറ്റ് കാണാം.
 
ആ ലൈറ്റ് ഒന്ന് കണ്ടോളൂ...

തൊട്ടപ്പുറത്തെ സ്ട്രീറ്റിലെ ഒരു കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ് ഇതെപ്പറ്റി ആദ്യമായി ഒരു ലോക്കല്‍ ന്യൂസ് സൈറ്റിനോട് പറഞ്ഞത്. അയാള്‍ ജോലിയെടുക്കുന്ന കെട്ടിടത്തിലെ ഒരു മുതിര്‍ന്ന വ്യക്തിയാണ് ഈ ലൈറ്റ് രാത്രിയില്‍ ചൂണ്ടിക്കാണിച്ചതെന്നും, ആ വ്യക്തിയുടെ പേരക്കുട്ടികള്‍ ഈ ലൈറ്റിനെപ്പറ്റി ചോദിക്കുമ്പോള്‍ ഒന്നും പറയാനാകാതെ കുഴയുകയാണെന്നും അയാള്‍ സൈറ്റില്‍ രേഖപ്പെടുത്തി. അത്ര ബെസ്റ്റ് ഷേപ്പിലാണല്ലോ അത് വച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ DNAInfo. ന്യൂസിനോട് പരിസരവാസിയായ Justin Abenchuchan പറഞ്ഞത് 'It's rude and vulgar' എന്നാണ്. സമാന അഭിപ്രായം തന്നെയാണ് അവിടെയുള്ള പലര്‍ക്കും. കുട്ടികളുമായി അതിലെ രാത്രി നടക്കാന്‍ സാധിക്കുന്നില്ലായെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീ Free Williamsburg സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു.

ലൈറ്റ് വച്ചയാള്‍ക്ക് പക്ഷെ ഇതെപ്പറ്റി ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. അയാളുടെ റൂംമേറ്റ്‌ പറഞ്ഞത് 'ഇത് വെറും തമാശയ്ക്ക് ചെയ്തതാണ്, ആരെയും വിഷമിപ്പിക്കാണോ, കളിയാക്കാനോ ഉദ്ദേഷിക്കുന്നില്ലാ' എന്നാണ്. പരിസരവാസികളുടെ പരാതികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആരും തന്നെ തങ്ങളോടു വന്ന് പരാതി പറഞ്ഞിട്ടില്ലായെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ലൈറ്റ് ഇപ്പോഴും ആ ജനാലയ്ക്കല്‍ തന്നെ കാണാം. കൂടാതെ ഇതിനെ വെറും താമശയായിത്തന്നെ കാണണം എന്ന് പറഞ്ഞു സപ്പോര്‍ട്ട് ചെയ്യുന്നവരും ഒട്ടും കുറവല്ല.