Croatian Human Rights Chief’s TROUSERS Fall Down while He Receives An Award from the President

പ്രസിഡണ്ടിന്‍റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന സമയം പാന്‍റ്സ് അഴിഞ്ഞുപോയി.


 
ക്രൊയേഷ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ Ivan Zvonimir Cicakനാണ് ഈ അമളി പറ്റിയത്. അന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് അദ്ദേഹവും, സംഘവും നടത്തിയ പ്രവര്‍ത്തനങ്ങളെ ആദരിക്കാനായി പ്രസിഡണ്ട് Kolinda Grabar-Kitarovic അവാര്‍ഡ് കൈമാറുന്ന കൃത്യ സമയത്താണ് പാന്‍റ്സ് പണി കൊടുത്തത്. 


വലിയ അവാര്‍ഡ് ആയത് കൊണ്ട് കൃത്യമായി ആ ഭാഗം തന്നെ മറയ്ക്കാന്‍ സാധിച്ചു. കൂടാതെ ചുറ്റുമുള്ളവരുടെ മാന്യത കൊണ്ട് അതൊരു വന്‍ ചമ്മലാക്കി മാറ്റാതെ രക്ഷപ്പെടാനും കഴിഞ്ഞു. സംഭവം കണ്ട പ്രസിഡണ്ട് തന്നെയാണ് അല്‍പ നേരത്തേക്ക് അവാര്‍ഡ് പിടിച്ചു കൊടുത്ത് സീസാക്കിന് പാന്‍റ്സ് ധരിക്കാനുള്ള ഗ്യാപ്പ് ഉണ്ടാക്കികൊടുത്തത്. അതും മുഖത്ത് യാതൊരു ഭാവമാറ്റവും വരുത്താതെ. 


കൂട്ടത്തിലൊരാള്‍ക്ക് അത്ര ചെറുതല്ലാത്ത ബുദ്ധിമുട്ട് വന്നപ്പോള്‍ അയാളുടെ അഭിമാനം കാക്കാനായി പ്രസിഡണ്ടും ചുറ്റുമുള്ളവരും നടത്തിയ ഈ ശ്രമം ശരിക്കും പ്രശംസനീയമാണ്.


പക്ഷെ ആരും കാണാത്തവ കാണുന്ന ക്യാമറക്കണ്ണുകള്‍ക്ക് അത് മറക്കാന്‍ സാധിക്കില്ലല്ലോ.. സംഭവം ഇപ്പൊ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.